‘നിനക്ക്,
നിനക്ക് വേണ്ടി മാത്രമെഴുതിയ കവിതകൾ -
നിനക്കുവേണ്ടി എഴുതുന്ന എന്നെ
അച്ചടിച്ച് വച്ചിരിക്കുന്ന കടലാസുകൾ’
-അവന്റെ   പുസ്തകം എന്നോട് പറഞ്ഞു,********************************************************************

******************************************************************

“ ഇണചേരുമ്പോൾ മനസ്സിൽ കവിതകളിലെ വരികളാകേണ്ട വാക്കുകൾ ഓർത്തെടുക്കുന്ന ഒരാളേക്കാൾ എനിക്കിഷ്ടം ഒന്നുമോർക്കാനില്ലാതെ അതിൽ ഏർപ്പെടുന്ന ഒരാളെയാണ് . "
കൂട്ടുകാരി പറഞ്ഞു: 
" ഒരു കവിയ്ക്കും കഥാകാരനുമൊക്കെ അയാളുടെ എഴുത്തുകൾ വായിക്കുകയേ ചെയ്യാത്ത ഒരു ജീവിതപങ്കാളിയാണ്‌ നല്ലത്. അല്ലെങ്കിലും ഈ എഴുതിയതൊക്കെ വായിച്ച് എങ്ങനെയാണ്‌ മനസ്സമാധാനത്തോടെ കെട്ടിപ്പിടിച്ച് ഉറങ്ങാൻ കഴിയുക! ” 
എന്താണിതിനൊരു മറുപടി പറയുക എന്നോർത്ത് ഇരുന്നു.
അക്ഷരങ്ങളും വാക്കുകളും കലരാതെ അവനെ  പ്രണയിക്കാൻ കഴിയുമോ എന്ന് തീർച്ചയില്ല.
അവനോടാണോ അവനോട് തോന്നുന്ന പ്രണയാനുഭവത്തോടാണോ കൂടുതൽ പ്രിയമെന്നതിന്റെ ഉത്തരം അറിയില്ല.
 ഒരുപക്ഷേ ലിപികളും ഭാഷയും പ്രചാരത്തിലാകുന്നതിനു മുൻപിലുള്ള ഒരു പ്രാചീനകാലത്തിന്റെ കണക്കുകൾ പരസ്പരം കൈമാറുന്നുണ്ടെന്ന് മാത്രം അറിയാം.

No comments:

Post a Comment