സ്നേഹത്തിലായിരിക്കുമ്പോഴാണ്
നമ്മൾ നമുക്ക് വേണ്ടി നിയമങ്ങളുണ്ടാക്കുന്നത്-
നമുക്ക് അത്രമേൽ സ്വാതന്ത്ര്യം തരുന്ന നിയമങ്ങൾ.
ഞാൻ വിശ്വസിച്ചു.

അങ്ങനെ അല്ല.
എന്റെ കൂട്ടുകാരൻ പറഞ്ഞു:
സ്നേഹത്തിലാണ്‌ നമ്മൾ നിയമങ്ങളേ ഇല്ലാത്തവരാകുന്നത്!
ഒരു നിയമവും ഇല്ലാതെ തന്നെ അച്ചടക്കമുള്ളവരാകുന്നത്.
അച്ചടക്കത്തിന്റെ ഭാരം നമ്മിൽ നിന്ന് ഒഴിഞ്ഞുപോകുന്നത്.


നമ്മളിലേക്ക് വരുന്ന എല്ലാറ്റിനേയും സ്നേഹിക്കാൻ നമുക്ക് കഴിയില്ല.
എന്നാൽ അതിൽ നിന്ന് ചിലരെ തിരഞ്ഞെടുക്കാൻ കഴിയും.
അകാരണമായ് നമ്മിലേക്ക് വീണ്ടും വീണ്ടും വന്നു ചേരുന്ന ചിലർ.
നമുക്ക് അവരുമായ് പങ്കിടാൻ ചിലതുണ്ടാകും:
ചിലപ്പോൾ ജീവിതം, ശരീരം.
മറ്റു ചിലപ്പോൾ മനസ്സ്,
അല്ലെങ്കിൽ വാക്കുകൾ,
ചിലപ്പോൾ
ഭൂമിയിലിത്തിരി ഇടം.


സ്നേഹം അത്രയും വിചിത്രമായ ഒന്നാണെന്ന്
അതിൽ പിന്നെയാണ്‌ മനസ്സിലായത്!
അത് എല്ലാ അതിരുകളേയും
വിലക്കുകളേയും
പ്രതിരോധങ്ങളേയും
നിഷ്പ്രഭമാക്കുന്നു എന്ന്.
അത്,
ഒരു യോദ്ധാവിനെപ്പോലെ ഹൃദയങ്ങൾ തോറും യാത്ര ചെയ്യുന്നു.
അന്നുവരെ പാലിച്ച നിയമങ്ങളെ എല്ലാം തകർത്തെറിയുന്നു.
നിയമങ്ങളേ ഇല്ലാത്തൊരിടത്ത് അത് മാന്ത്രികനാകുന്നു.
തോന്നിയതൊക്കെ ചെയ്യുന്നു.
ഒന്നിനേയും പ്രതിരോധിക്കേണ്ടതില്ലെന്ന്  പഠിപ്പിയ്ക്കുന്നു.
എല്ലാറ്റിന്റേയും സ്വാഭാവിക പരിണാമത്തെ
ക്ഷമാപൂർവ്വം കാത്തിരിക്കാൻ അത് പരിശീലിപ്പിയ്ക്കുന്നു.
‘സുന്ദരം’ എന്ന് മനസ്സിൽ തോന്നി തുടങ്ങുന്നു,
അതിൽപ്പിന്നെ എല്ലാറ്റിനോടും

No comments:

Post a Comment