“കേട്ടിരിയ്ക്കാൻ ഒരു സ്നേഹിത, കൈകോർത്ത് നടക്കാനൊരു പ്രണയി, കെട്ടിപ്പിടിച്ചുമ്മവയ്ക്കാൻ അമ്മ, താലോലിയ്ക്കാൻ ഒരു മകൾ എന്നിങ്ങനെ കാലാകാലങ്ങളായ് സ്വീകാര്യമായ അനകമനേകം ബന്ധങ്ങൾ! ആരെക്കുറിച്ചും ആകുലതകൾ ഇല്ലാത്ത ഒരാൾക്ക്, ആരേയും ഭയപ്പെടാനില്ലാത്ത ഒരാൾക്ക്; ഏതെങ്കിലും ഒരാളിൽ, തന്നിലേക്കെത്തുന്ന സ്നേഹത്തിന്റെ ഏതെങ്കിലും ഒരു രൂപത്തിൽ അഭയം തേടേണ്ട ആവശ്യമില്ല. തന്റെ ചുറ്റിലും കാണുന്നവരിലെല്ലാം അയാൾ സന്തുഷ്ടനായിരിക്കും. ഓർമ്മകളിലേക്കോ പ്രതീക്ഷകളിലേക്കോ extend ചെയ്യാത്തതായിരിക്കും അയാളുടെ ജീവിതം! ”

No comments:

Post a Comment