' നമ്മൾ ആളുകൾക്ക് കൊടുക്കുന്നതും നമുക്ക് അവരിൽ നിന്ന് കിട്ടുന്നതുമല്ല, പകരം നമ്മളാഗ്രഹിക്കുന്ന ചില കെയറും കംഫർട്ട്നസ്സും ഉണ്ട്. അത് തരാൻ ആരെങ്കിലും വേണം. അതിനേക്കാൾ വലിയ സമാധാനവും സന്തോഷവും വേറേ ഇല്ല. നമ്മിലേക്ക് വരുന്ന എല്ലാ പ്രതിസന്ധിയും അതില്പ്പിന്നെ നിസ്സാരങ്ങളായിരിക്കും.

' ഇന്നും അതുപോലെയൊക്കെ വളരെ നേരം സംസാരിയ്ക്കാൻ കഴിയണം ' ഞാൻ ആഗ്രഹിച്ചു.

ചിലരുണ്ട്;  നമ്മൾ പോലും അറിയാതെ നമ്മളിൽ വാക്കുകൾ നിറച്ചു കൊണ്ടേ ഇരിക്കുന്നവർ; എത്രസംസാരിച്ചാലും നമുക്ക് മതിവരാതെ പോകുന്നവർ. അങ്ങനെ ഒന്നില്ലാതെ പോകുന്നതിന്റെ ശൂന്യത ഞാൻ എവിടെയോ അനുഭവിയ്ക്കുന്നു;


No comments:

Post a Comment