ഈ ചൂട് കാലത്ത് എനിക്ക് ഒട്ടും ഇഷ്ടമില്ലാത്തത് നിന്റെ വിയർപ്പിന്റെ മണമാണ്. എനിക്കപ്പോൾ അവളെ ഓർമ്മവരുന്നു. അത്രയും ശ്രദ്ധയോടെയാണവൾ സുഗന്ധലേപനങ്ങൾ  തിരഞ്ഞെടുക്കാറുണ്ടായിരുന്നത്.

എവിടെയാണ് നിങ്ങൾ ഉറങ്ങാറുണ്ടായിരുന്നത്?

ശൈത്യം ഉറഞ്ഞുകിടക്കുന്ന ഒരിടത്ത്, വെയിൽ വീഴാത്ത ഒരിടത്തിരുന്ന് ഞങ്ങൾ ആവോളം വെയിലിനെക്കുറിച്ചു സംസാരിയ്ക്കും. നിന്റെ മുറിയുടെ ചൂട് പുതച്ച് എനിക്ക് ഉറങ്ങണം, നിന്നെ പുതച്ച്  - അവൾ പറയും.
നിന്റെ മുറിയിൽ വായുപ്രവാഹം തണുക്കുന്നതും കാത്ത് ഇരിയ്കുമ്പോൾ ഞാൻ ഇതെല്ലാം ഓർക്കുന്നു.

No comments:

Post a Comment