ചുറ്റിലും രണ്ടുതരം ആളുകൾ വേണം.
വളരെ മിതമായ് നമ്മെ സ്നേഹിക്കാനും,
വളരെ തീവ്രമായുള്ള നമ്മുടെ സ്നേഹം സ്വീകരിക്കുവാനും.
ഭ്രാന്തമായ സ്നേഹപ്രകടനങ്ങൾക്കൊടുവിൽ യാതൊരു അല്ലലുമില്ലാതെ നമ്മിലേക്ക് നമ്മൾ മടങ്ങിപ്പോകുമ്പോൾ മുറിവേല്ക്കാത്ത അത്രയും നിസംഗതയുള്ള ഒരാൾ.

നമ്മുടെ അസാന്നിധ്യത്തിന്റെ വേദനകൾ പേറാത്ത ഒരാൾ;
നമ്മുടെ സ്നേഹത്താൽ അമാനുഷികനായ് പോകുന്ന ഒരാൾ.

പ്രണയത്തിലായിരിക്കുക എന്ന ജീവിതാവസ്ഥയല്ലാതെ മറ്റൊന്നും നമ്മളിൽ നിന്ന് ആഗ്രഹിക്കാത്ത ഒരാൾ.

ഏതെങ്കിലും ഒരാളിൽ, ഏതെങ്കിലുമൊന്നിൽ വിധേയമാകാത്തവണ്ണം അത്രമേൽ സ്വതന്ത്രമാകണമത്- എന്നിലെ പ്രണയം.' ഇതാ പ്രണയത്താൽ ബന്ധനസ്ഥനായവൻ
എന്നല്ല
 ഇതാ പ്രണയത്താൽ സ്വതന്ത്രനാക്കപ്പെട്ടവൻ '
എന്ന്, എന്റെ പ്രണയിയെ കാലം അടയാളപ്പെടുത്തണം.

ഞാൻ അങ്ങനെ ഒരാൾക്ക് വേണ്ടിയാണ്‌ കാത്തിരിക്കുന്നത്. എന്നിലേക്ക് വന്നുചേരുന്ന ഒരോ കഥകളിലും ഞാനന്വേഷിക്കുന്നത് അയാളെയാണ്‌. എന്നെ പ്രതിഫലിപ്പിക്കാൻ കരുത്തുള്ള ഒരാളെ.

No comments:

Post a Comment