വസ്തുതകളും വിവരങ്ങളും സൂക്ഷിയ്ക്കുന്ന ഒരിടം മാത്രമായിരുന്നു ഇന്റർനെറ്റ് എങ്കിൽ ഇത്രയും സമയം നാം അവിടെ ചിലവിടുമായിരുന്നോ?!

എന്ത് കൊണ്ടാണ് ഒരു ഡിഷ് വാഷറൊ, ഒരു ലേസർ പ്രിന്ററോ ഇത്രയും സമയം നമ്മിൽ നിന്ന് ആവശ്യപ്പെടാത്തത് ?!  നാം കഴുകാൻ ഇടുന്ന പാത്രങ്ങൾ നോക്കി, ഇന്നത്തെ ചപ്പാത്തി അല്പം കരിഞ്ഞു പോയില്ലേ, ബിരിയാണിയിൽ നെയ്യൽപം കൂടുതലായിരുന്നില്ലേ, ഈ ബ്രൗണിയുണ്ടാക്കാൻ എടുത്ത കൊക്കോ ഒറിജിനൽ ആയിരുന്നല്ലേ എന്നൊക്കെ ചോദിയ്ക്കുന്നു ഒരു ഡിഷ്‌വാഷർ നമുക്ക് ഉണ്ടെന്ന് കരുതുക. ഒരാഴ്ച്ചയിൽ അപ്പുറം അത് നമുക്കൊരു കൗതുകമാവില്ല; അത് നമ്മുടെ ശീലങ്ങളോടുള്ള ഒരു കരുതലായ് നാം സ്വീകരിയ്ക്കുക ഇല്ല.  നമ്മെ അങ്ങനെ ഒന്ന് കാത്തിരിയ്ക്കുന്നുണ്ട് എന്ന് കരുതി വീട്ടിലേയ്ക്ക് ഓടി വന്ന് കയറുക പോലുമില്ല.

അപ്പോൾ അത്രയും പൂർണ്ണവും ശാസ്ത്രീയവുമായ അറിവുകളിൽ നിന്ന്  പോലും അപൂർണ്ണതകളും നിസ്സാരതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞു കിടക്കുന്ന ജീവിതത്തിൽ  അവൻ പദങ്ങൾ പുതുതായ് ഹൃദ്യമായ് ക്രമീകരിക്കുന്നത്, അവൻ പുതിയ കാഴ്ചകളെ നിറങ്ങളായ്  പകർത്തിവെയ്ക്കുന്നത്, അവന്റെ പാദങ്ങൾ താളത്തോടെ ചലിയ്ക്കുന്നത്, സ്വരങ്ങൾ ചേർർത്തവൻ പുതിയ ശബ്ദങ്ങൾ കേൾപ്പിയ്ക്കുന്നത്, കൈക്കണക്കിന്റെ സ്നേഹരുചിവിസ്മയങ്ങളിൽ കാത്തിരിയ്ക്കുന്നത്.. അങ്ങനെയങ്ങനെ അളവുകളും കൃത്യതയുമില്ലാത്ത ഒന്നിലേക്ക് കൂട്ടിക്കലർന്നൊന്നാകുന്നത് ...

No comments:

Post a Comment