ജീവിതം തുടങ്ങുന്നതിന് മുൻപ് കിളികൾ പങ്കുവയ്ക്കുന്ന പാട്ടുകൾ കേട്ടു.
എന്തൊരു രസമുള്ള സംഭാഷണങ്ങൾ ആണ്!

ഞാൻ പറഞ്ഞു:
ഞാൻ ചേക്കേറിയ ചില്ല, കൂട് വെച്ചു പാർത്ത മരം എന്നെന്നേക്കുമായി എന്റേത് എന്ന ചിന്തയില്ലാത്തത് കൊണ്ടാണവർക്കിടയിൽ ഇത്രയും മധുരമായ വർത്തമാനങ്ങൾ ഉണ്ടാകുന്നത്.

താൽക്കാലിക വാസസ്ഥാനങ്ങൾ.
അവൻ ഓർമ്മിപ്പിച്ചു:
ഓണർഷിപ്പ് മാത്രമല്ല; അവർക്കിടയിൽ സ്വകാര്യതയും സമയത്തെക്കുറിച്ചുള്ള വേവലാതികളുമില്ല.

No comments:

Post a Comment