ഒരു നാൾ
അവർ - അവരെല്ലാവരും -
നിങ്ങൾ ആഗ്രഹിച്ചത് പോലെ അസംഖ്യം പേർ
നിങ്ങളുടെ വരികൾ എല്ലാം വായിക്കും.
വാക്കുകളുടെ വിസ്മയം എന്ന്
ജീവിതം പോലെ തീപ്പിടിച്ചതെന്ന്
അത്രയും സത്യസന്ധമെന്ന്
നിങ്ങൾ
അതുവരെ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ മുഴുവൻ പറയും.
കേൾക്കാൻ നിങ്ങളുണ്ടാവില്ല;
ഒരിയ്ക്കലെങ്കിലും ഞാനത് കേൾക്കട്ടെ എന്ന്
മരണത്തിലൂടെ
അതിനകം നിങ്ങൾ ആജ്ഞാപിച്ചു കഴിഞ്ഞിരിയ്ക്കും.
***********
ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടിയാവാം ചിലർ മരിക്കുന്നത്;
എല്ലാവരിലും ജീവിയ്ക്കുന്ന ഒരു ദിവസത്തിന് വേണ്ടി.

**************
മരണം കൊണ്ട് കിട്ടുന്ന വായനക്കാരേക്കാൾ
ജീവിതം കൊണ്ട് കിട്ടുന്ന വാക്കുകളെ
അത്രമേൽ പ്രിയപ്പെട്ടതായി കരുതാൻ
അന്നും ഇന്നും എപ്പോഴും
കഴിയണമേ എന്നാണ്!

No comments:

Post a Comment