വിരസത
 അകലം
 മൗനം
 വേനൽ
ഇത് മാത്രം പോരാ..
അത്രയും തമ്മിൽ ഓർക്കാതിരിക്കുകയും വേണം
ഒന്ന് ജീവിച്ചു പോകാൻ

നീ വേണം
എന്ന് സ്നേഹം മൂക്കുന്ന
നേരത്താണ്
നമ്മൾ ഒരിയ്ക്കലും
പരിചയപ്പെടാതെയിരുന്നെങ്കിൽ
എന്നും എനിയ്ക്ക് തോന്നുക.
നീ വേണം
എന്ന് ഭ്രാന്ത് പിടിപ്പിക്കുന്ന
നേരത്താണ്
നിന്നിൽ നിന്ന്
അകന്ന് നിൽക്കണം എന്ന് തോന്നുക
നീ വേണം എന്ന്
കടന്നുപോകാൻ കഠിനമായ
ആഗ്രഹത്തിൽ നിന്നാണ്
മറക്കുന്നതാണ് നല്ലതെന്ന് തോന്നുക 


എപ്പോഴുമിപ്പോൾ തോന്നുന്നു,
നിന്നെ പരിചയപ്പെടാതിരുന്നെങ്കിൽ
നിന്നിൽ നിന്ന് അകന്ന് നിൽക്കാൻ കഴിഞ്ഞെങ്കിൽ
മറക്കാൻ  കഴിഞ്ഞെങ്കിൽ
ഇനി ഈ വഴി വരാതിരിയ്ക്കാൻ കഴിഞ്ഞെങ്കിൽ
എന്ന്
അങ്ങനെ ചിന്തിച്ചു കൊണ്ടിരുന്ന നിമിഷങ്ങളിൽ ഒന്നിലാണ് കാല് തെറ്റിയതും, അറിയാം. ക്ഷമിയ്ക്ക്!
നിയന്ത്രിയ്ക്കാൻ കഴിയാതെ പോകുന്നുണ്ട് സ്നേഹം, 
അറിയാം 
ക്ഷമിയ്ക്ക്  

No comments:

Post a Comment