അന്ന് പക്ഷേ ഞാൻ അതൊന്നും ഓർത്തില്ല.
ധ്രുവനക്ഷത്രങ്ങളെക്കുറിച്ച് പറഞ്ഞില്ല.
അതിർത്തികളില്ലാത്ത രാഷ്ട്രങ്ങളിലേക്ക് നോക്കി നിന്നില്ല!

പകരം ബാൽക്കണിയിലെ  വിൻഡ് ഛൈയിംസിന്റെ നിലയ്ക്കാത്ത ശബ്ദം  കേട്ടുകൊണ്ടിരുന്നു.
ഞാൻ ഒരു കത്ത് വായിക്കുകയായിരുന്നു;
വാഷിംഗ്ടണിലെ ക്രിസ്റ്റീന റിറ്റ്സിന് ജെയ്ക്ക് എന്ന ആൺകുട്ടി എഴുതിയത് :
"I am sorry that we stole your windchimes our mom died and liked butterflies so my sister took it and put it by our window I am sorry this is only money i have please do not mad Jake" 

ഒരു ചേട്ടനും അനിയത്തിയും...
അവരുടെ പൂമ്പാറ്റകളെ ഇഷ്ടപ്പെട്ടിരുന്ന അമ്മ..
ഒരു ബട്ടർഫ്‌ളൈ വിൻഡ് ഛൈയിം..
പകരം വെച്ച കത്തും അഞ്ച് ഡോളറും..

എന്നിലേക്ക്, എവിടെ നിന്നില്ലാതെ, കുട്ടികൾ ഓടി വന്നു കയറിയിരുന്നു.

കുഞ്ഞുങ്ങൾ ...
കുഞ്ഞുങ്ങൾ ..
എന്നിലാകെ കുഞ്ഞുങ്ങൾ നിറഞ്ഞു.

(മനോന്മണി)

No comments:

Post a Comment