ചിലരെ മരിച്ചു എന്ന് കരുതാറുണ്ട്;
അവരെ വെറുക്കുന്നതിന് പകരമാണ്.
കാരണം
മരിച്ചവരെ വെറുക്കുകയോ
അവരിൽ നിന്ന് കൂടുതൽ എന്തെങ്കിലും പ്രതീക്ഷിയ്ക്കുകയോ ചെയ്യേണ്ടതില്ല.
നന്മയോടെ
ജീവിതത്തിൽ നിന്ന് മാറ്റി നിർത്തുന്നു.
അത് കഠിനമാണ്.
പക്ഷേ മരണം പോലെ അനിവാര്യവും.
മരിച്ചു പോയ ചിലരെ,
അവരൊരു ദൂരയാത്ര കഴിഞ്ഞു തിരിച്ചെത്താൻ വൈകുന്നു; അത്രയേയുള്ളൂ
എന്ന ബോധത്തിൽ കൊണ്ട് നിർത്താറുണ്ട്.
മനുഷ്യജീവിതം കൊണ്ട് താങ്ങാൻ കഴിയാത്ത മരണങ്ങളെ  നേരിടുന്നത് അങ്ങനെയാണ്;
ഭ്രാന്തുപിടിപ്പിക്കുന്ന വേർപാടുകളെ
നീളുന്ന കാത്തിരിപ്പുകളാക്കി മാറ്റിക്കൊണ്ട്. 

No comments:

Post a Comment