ചിലപ്പോൾ ഒരു നദിയാണെന്ന് തോന്നും;
ഘനമേറിയ ഒരു നദി.
ഓരോ നിമിഷത്തിലും
ഓരോ വാക്കുകൾ നിറയുകയും
മാഞ്ഞു പോവുകയും ചെയ്യും.
അതിൽ
ഒഴുകിപ്പോയത് ആരാണെന്ന്
വെറുതെ ഓർത്തിരിയ്ക്കാൻ തോന്നും.

No comments:

Post a Comment