"തങ്ങൾ" ശരിയാണെന്ന് (സ്വയം) വിശ്വസിപ്പിയ്ക്കാൻ (വേണ്ടിയാണെങ്കിൽ കൂടിയും) "നമ്മുടെ"  വിശ്വാസങ്ങളിലൊന്നിനെ പൊതു സമൂഹത്തിൽ പ്രതിനിധീകരിയ്ക്കുന്നത് കൊണ്ട് മാത്രം   c"അവരും" ശരിയാണെന്ന് ന്യായീകരിയ്ക്കേണ്ട ഗതികേട്!

"അവരുടെ" അന്യായങ്ങളിലും (അത് ന്യായീകരിയ്ക്കാൻ മിനക്കെടാതെ ) "നമുക്ക്" ന്യായങ്ങളിൽ ഉറച്ചു നിൽക്കാവുന്നതാണ്!

"നമുക്ക്" വിശേഷപ്പെട്ടതായി തോന്നിയ നാലുവരികൾ എഴുതിയ  "ഒരാളുടെ" നാല്പത് വരികളിലും വിസ്മയം ഉണ്ടാകണമെന്നില്ല.  ആ നാലുവരികൾ ഉള്ളത് കൊണ്ട്, (കാമ്പില്ലാത്ത ആ) നാല്പത് വരികളും ചേർത്ത് ഒരു വിശുദ്ധഗ്രന്ഥമായ്  നാം കൊണ്ട് നടക്കണം എന്നുമില്ല.

ചുറ്റിലുമുള്ളവർക്ക് ഒട്ടും ഗുണകരമല്ലാത്ത ഒരു കാര്യം ഒരാൾ പറഞ്ഞുവെന്ന് അയാളെ ഉദ്ധരിച്ചു കൊണ്ട് നാം പരാതി പറയുന്നതിനിടെ നാം ആ വാക്കുകൾ ആവർത്തിക്കുക കൂടി ചെയ്യുന്നുണ്ട്; മുൻപത്തേതിനേക്കാൾ ആളുകളെ അത് കേൾപ്പിക്കുന്നുമുണ്ട്! അപ്രസക്തമായവയെ നിഷ്പ്രഭമാക്കുകയാണ് വേണ്ടത് എന്ന് എനിയ്ക്ക് തോന്നുന്നു. 

-(ഇടതും വലതും തലയും വാലും നടുക്കഷ്ണങ്ങളും )

No comments:

Post a Comment