ഞാൻ എല്ലാ നേരവും വാക്കുകൾ ക്രമപ്പെടുത്തുന്നുണ്ട്;

(അത് എവിടെയെങ്കിലും പിന്നീട് ഓർത്തെടുക്കാൻ വേണ്ടി രേഖപ്പെടുത്തി വയ്ക്കാനുള്ള  സമയത്തിനു വേണ്ടിയാണ് എന്നോട് തന്നെ സമരം ചെയ്യുന്നത്!)

തോന്നലുകൾ വാക്കുകളായി ക്രമപ്പെടുത്തി വയ്ക്കാൻ എനിയ്ക്കറിയാം.

ഞാൻ നിറങ്ങൾ നിറഞ്ഞ സ്വപ്നങ്ങൾ കാണാറുണ്ട്.
നിറങ്ങൾ നിറഞ്ഞ കാൻവാസുകൾ.

എനിയ്ക്ക് നിറങ്ങൾ കൊണ്ട്, പിന്നീട് ഓർത്തെടുക്കാൻ ഒരു കാൻവാസിലും അതെടുത്ത് വയ്ക്കാൻ കഴിയുന്നില്ല.

No comments:

Post a Comment