കവിയെന്ന് പേരെടുത്തവൻ
കോറി വരച്ച വരയും
കവിതയായ്.
പേരില്ലാത്ത കവി
സ്വയമുരുക്കിക്കോർത്ത
വരികളാരും
കാണാതെയും പോയ്.
പേരെടുത്ത കവി
പതിപ്പുകളുടെ
പല പേജുകളിൽ
പായ് വിരിച്ചു കിടന്നു.
പേരില്ലാത്തവൻ
സ്വപ്നങ്ങൾ കീറിക്കിടന്നു.
ആദ്യം പേര്;
അതിൽ പിന്നെ കവിത!

No comments:

Post a Comment