ഞങ്ങൾ കവിത പറയും.
നിങ്ങൾ മറ്റൊരാളോടൊപ്പം നഗ്നരായ് ചെയ്തത് എന്തെല്ലാം എന്നോർക്കും.
ഞങ്ങൾ രാഷ്ട്രീയം പറയും.
നിങ്ങൾ മറ്റൊരാളോടൊപ്പം നഗ്നരായ് ചെയ്തത് എന്തെല്ലാം എന്നോർക്കും.
ഞങ്ങൾ കലകൾ ആസ്വദിയ്ക്കും.
നിങ്ങൾ മറ്റൊരാളോടൊപ്പം നഗ്നരായ് ചെയ്തത് എന്തെല്ലാം എന്നോർക്കും.
ഞങ്ങൾ പാചകം ചെയ്യും.
നിങ്ങൾ മറ്റൊരാളോടൊപ്പം നഗ്നരായ് ചെയ്തത് എന്തെല്ലാം എന്നോർക്കും.
ഞങ്ങൾ വിശപ്പിനെക്കുറിച്ച് പറയും.
നിങ്ങൾ മറ്റൊരാളോടൊപ്പം നഗ്നരായ് ചെയ്തത് എന്തെല്ലാം എന്നോർക്കും.
ഞങ്ങൾ വീടുകൾ ഇല്ലാത്തവരെക്കുറിച്ച് പറയും.
നിങ്ങൾ മറ്റൊരാളോടൊപ്പം നഗ്നരായ് ചെയ്തത് എന്തെല്ലാം എന്നോർക്കും.
ഞങ്ങൾ വഴികൾ വൃത്തിയാക്കും.
നിങ്ങൾ മറ്റൊരാളോടൊപ്പം നഗ്നരായ് ചെയ്തത് എന്തെല്ലാം എന്നോർക്കും.
ഞങ്ങൾ പുസ്തകങ്ങൾ വായിക്കും.
നിങ്ങൾ മറ്റൊരാളോടൊപ്പം നഗ്നരായ് ചെയ്തത് എന്തെല്ലാം എന്നോർക്കും.
ഞങ്ങൾ കലാപകാരികളാകും.
നിങ്ങൾ മറ്റൊരാളോടൊപ്പം നഗ്നരായ് ചെയ്തത് എന്തെല്ലാം എന്നോർക്കും.
ഞങ്ങൾ പാട്ടുകൾ രസിയ്ക്കും.
നിങ്ങൾ മറ്റൊരാളോടൊപ്പം നഗ്നരായ് ചെയ്തത് എന്തെല്ലാം എന്നോർക്കും.
ഞങ്ങൾ കത്തുകൾ എഴുതും.
നിങ്ങൾ മറ്റൊരാളോടൊപ്പം നഗ്നരായ് ചെയ്തത് എന്തെല്ലാം എന്നോർക്കും.

ഞങ്ങൾ കവിതകൾ എന്ന് പറയും.
നിങ്ങൾ കാമം എന്ന് കേൾക്കും.
ഞങ്ങൾ പ്രണയം എന്ന് പറയും.
നിങ്ങൾ കാമം എന്ന് കേൾക്കും.
ഞങ്ങൾ രാഷ്ട്രം എന്ന് പറയും.
നിങ്ങൾ കാമം എന്ന് കേൾക്കും.
ഞങ്ങൾ കുടുംബം എന്ന് പറയും.
നിങ്ങൾ കാമം എന്ന് കേൾക്കും.
ഞങ്ങൾ പ്രണയം എന്ന് പറയും.
നിങ്ങൾ കാമം എന്ന് കേൾക്കും.
ഞങ്ങൾ സംഗീതം എന്ന് പറയും.
നിങ്ങൾ കാമം എന്ന് കേൾക്കും.
ഞങ്ങൾ നിറങ്ങൾ എന്ന് പറയും.
നിങ്ങൾ കാമം എന്ന് കേൾക്കും.
ഞങ്ങൾ കടലാസുകൾ എന്ന് പറയും.
നിങ്ങൾ കാമം എന്ന് കേൾക്കും.

No comments:

Post a Comment