നഖങ്ങളുടെ നിറം എന്താണ്?
കറികളുടെ ചുവപ്പും മഞ്ഞയും.

കൈത്തലം എത്ര മൃദുവാണ്?
കറകൾ കഴുകിക്കളയാനുള്ളത്രയും .

വിരലുകളിലെ വെട്ടുകൾ എന്താണ്?
അത് മുറിഞ്ഞു പോയ പച്ചക്കറികളാണ്.

കാണാത്ത വേദനയോ?
മീൻ മുള്ള് കൊണ്ടതാണ്.

വിയർപ്പിന്റെ മണമെന്താണ്?
നിന്നെ കാത്തിരിയ്ക്കുന്ന പകലിന്റെ.

മുടിയഴിച്ചിടുന്നതെന്തിനാണ്?
നിനക്ക് രാത്രികളുണ്ടാക്കാൻ.

തൊടുന്ന വട്ടപ്പൊട്ടോ?
നിന്നിൽ ഉദിച്ചുയരാൻ.

ഉടലിത്ര ലഘുവായതെങ്ങനെയാണ്?
ഞാനെന്റെ സ്വപ്നങ്ങളിൽ പറന്നു നടക്കുകയാണ്.

No comments:

Post a Comment