വാൻഗോഗ് ഒരു വെള്ള എലികളിൽ ഒരുവനായിരുന്നു.
അയാൾ
ഉരുളക്കിഴങ്ങുകൾക്കിടയിൽ ജീവിച്ചു;
സൂര്യകാന്തിപ്പൂവായ് കൊഴിഞ്ഞു.
കാലം ചിലരെ പരീക്ഷണങ്ങൾക്ക് മാത്രമായ് സൃഷ്ടിയ്ക്കും.
വിസ്മയിപ്പിയ്ക്കുന്ന ഫലങ്ങൾ തെളിവായി എടുത്ത് വയ്ക്കും.
വാൻഗോഗ് ഒരു വെള്ള എലികളിൽ ഒരുവനായിരുന്നു.


(മരിച്ചു കഴിഞ്ഞാൽ നീ വാൻഗോഗാവും - കൂട്ടുകാരൻ പറഞ്ഞു.
വേണ്ട - ഞാൻ പറഞ്ഞു: എനിയ്ക്ക് ജീവിച്ചിരിയ്ക്കുന്ന മലാല യൂസഫ്‌ സായായാൽ മതി )

No comments:

Post a Comment