എന്ത് പറഞ്ഞാലും
ആൾക്കൂട്ടത്തോട് പറഞ്ഞാലും
അതെല്ലാം
ആത്മഗതങ്ങളായ് മാറിപ്പോകുന്നത്
ഒരു അനുഗ്രഹമാണ്.

എന്നോട് തന്നെ
എത്ര സംസാരിച്ചാലും മതിയാവാത്ത ഞാൻ!

ഞാൻ എന്ന ഭൂപടത്തിലുണ്ടാകുന്ന  ബ്രെക്കിങ് ന്യൂസുകളുടെ
ആർകെയ്‌വ്സാണ് ഇവിടം.
പാട്ടുകളിഷ്ടപ്പെടുന്ന ഒരാൾ പാടുന്ന മൂളിപ്പാട്ടുകൾ പോലെ
വാക്കുകൾ ഇഷ്ടപ്പെടുന്ന ഒരാളുടെ എഴുത്തുകൾ.

എഫ്ബി എനിയ്ക്കൊരു വെള്ളച്ചാട്ടമാണ്;
വാക്കുകളുടെ, വാർത്തകളുടെ, ചിത്രങ്ങളുടെ, ഓർമ്മകളുടെ..
ബ്ലോഗ് വിദൂരമായ ദേശത്തൊരു തടാകം പോലെയും.

വെള്ളച്ചാട്ടങ്ങളെക്കാൾ എനിയ്ക്ക് പ്രിയം വാക്കുകളുടെ തടാകങ്ങളാണ്.
ആകാശത്തെ, അരികു ചേർന്ന് നിൽക്കുന്ന മരങ്ങളെ, ഋതുക്കളെ
പ്രതിഫലിപ്പിയ്ക്കുന്ന വാക്കുകളുടെ തടാകങ്ങൾ.


No comments:

Post a Comment