ഒരാളോട് അകാരണമായി പ്രണയം തോന്നുന്നത് പോലെ ഒരു ദേശത്തോട് അനേകം കാരണങ്ങൾ കൊണ്ട് പ്രണയം തോന്നുന്നു.


സങ്കീർണ്ണമായ അതിന്റെ ചരിത്രത്തോടും അതിസങ്കീർണ്ണമായ അതിന്റെ വർത്തമാനത്തോടും അതിനേക്കാൾ സങ്കീർണ്ണമാകാനിടയുള്ള അതിന്റെ ഭാവിയോടും സ്നേഹം തോന്നുന്നു.
വർത്തമാനകാലത്തെ കാലുഷ്യങ്ങളെ പെരുപ്പിച്ചു കാട്ടി, അതിന്റെ ചരിത്രത്തോട് തോന്നുന്ന ആദരവോ അതിന്റെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളോ തകർത്ത് കളയാൻ കഴിയില്ലെന്ന് മനസ്സിലുറപ്പിയ്ക്കുന്നു.
ദേശസ്നേഹം ഒരു പൊളിറ്റിക്കൽ പാർട്ടിയുടെ അജണ്ടയല്ല , അത് ഒരു രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള ആയുധവുമല്ല പകരം അതിന്റെ വൈവിധ്യങ്ങളോടുള്ള സമർപ്പണമാണ്. 

No comments:

Post a Comment