ചില പ്രായങ്ങളിൽ ചില കുട്ടികൾക്കവരുടെ മാതാപിതാക്കളെ വിദ്വേഷിയ്ക്കാൻ തോന്നും; 
അവർ പറയുന്നതൊഴികെ മറ്റെല്ലാം സ്വീകാര്യമായ് തോന്നും. 

അച്ഛനാൽ  വെറുക്കപ്പെടുന്ന മകൾ, മകളാൽ വെറുക്കപ്പെടുന്ന അച്ഛൻ - 
 ഒരു മനുഷ്യനാൽ വെറുക്കപ്പെടുന്ന മനുഷ്യനായിരിക്കുന്നതു തന്നെ എത്ര നിർഭാഗ്യകരമാണ്!
 :-(

മതവിശ്വാസങ്ങൾ കടലാസുകളാണ്- ചിലത് വരകളില്ലാത്തത്, ചിലതിൽ ഒറ്റയോ ഇരട്ടയോ വരകൾ.. കയ്യക്ഷരം നല്ലതെന്ന് ഉറപ്പുള്ള ഒരാൾക്ക് ഏത് കടലാസിലും ഭംഗിയായ് എഴുതാം.. എന്നാലും കടലാസിന് പരിമിതികൾ, പരിധികളുണ്ട് ..  ഏറ്റവും മനോഹരമായ പ്രണയങ്ങൾ എഴുതാൻ കഴിയുക പ്രണയിക്കുന്നവരുടെ മനസ്സിലാണ്. എവിടെയോ നിർമ്മിച്ച കടലാസുകളിലല്ല.

പ്രണയം എന്ന വാക്കിനേക്കാളും പ്രിയം ഹാർമണി എന്ന വാക്കിനോടാണ്..
അതിൽ രണ്ട് പേരുകൾ മാത്രമല്ല; ദേശങ്ങളും  അതിന്റെ ചരിത്രവും കൂടിയുണ്ട്- അവിടെ അധിവസിയ്ക്കുന്നവരുടെ സൗഖ്യമുണ്ട്!

യുദ്ധത്തിൽ സൗഖ്യം എവിടെയാണ്; അത് പ്രണയയുദ്ധം ആയിരുന്നാൽ പോലും!?
:-(

No comments:

Post a Comment