ചിരി, കരച്ചിൽ, ദേഷ്യം, പ്രതിഷേധം, നിസ്സഹായത - ഇവയൊക്കെ എന്നിൽ പ്രതിഫലിയ്ക്കുന്ന നേരങ്ങളിൽ എടുത്ത് വയ്ക്കുന്ന സെൽഫി. അത്രയേ ഉള്ളൂ എഴുത്തുകൾ ഓരോന്നും. 
അറിയണമെന്ന്, പങ്കിടണം അവയിൽ ചിലത് എന്ന്  ആഗ്രഹമുള്ളവർ എന്റെയടുത്തെത്തും;
അവർക്കറിയാം 
ഞാൻ എവിടെയുണ്ടെന്ന്!
:-)

എഴുത്തിനെ കുറിച്ചൊരു തിയറിയുണ്ട് എനിയ്ക്ക്.

അതിങ്ങനെയാണ്:

സ്വയം വായിച്ചു രസിയ്ക്കാൻ മാത്രമാണ് എഴുത്തുകൾ എങ്കിൽ  രഹസ്യമായൊരു ഡയറി സൂക്ഷിച്ചാൽ മതി. ഒരാളോട് മാത്രം പറയാനുള്ളതാണെങ്കിൽ അയാൾക്ക് സ്വകാര്യമായ് സന്ദേശങ്ങൾ അയച്ചാൽ മതി. 

പൊതുവായ ഒരിടത്ത് അടയാളപ്പെടുത്തി വയ്ക്കുന്ന എഴുത്തുകൾ വായനക്കാരെ പ്രതീക്ഷിയ്ക്കുന്നുണ്ട്. ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നുണ്ട്. പക്ഷേ എഴുത്തുകാരനോടുള്ള സ്നേഹമോ അടുപ്പമോ മാത്രമാകരുത് അയാളുടെ എഴുത്തുകൾ വായിക്കാനുള്ള പ്രചോദനം.

എഴുത്താണ് വായനക്കാരെ ക്ഷണിയ്ക്കേണ്ടത്; എഴുത്തുകാരനല്ല.

ഒരു എഴുത്തുകാരൻ ശ്രദ്ധയാകർഷിയ്ക്കാനുള്ള വഴികൾ പരീക്ഷിച്ചില്ലെങ്കിലും; അയാളുടെ എഴുത്തുകൾ തിരഞ്ഞു പോകാൻ തോന്നുക, അയാളോടു1ള്ള വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ എന്ത് തന്നെയായാലും അയാളുടെ എഴുത്തുകൾ വായിക്കുന്നത് ഒരാൾക്ക് സ്വയം പ്രതിരോധിയ്ക്കാൻ കഴിയാതിരിയ്ക്കുക.

എഴുത്തിന്റെ  quality, uniqueness - ഒക്കെ അതാണ്.
അതുണ്ടാകണം.
അതില്ലാത്തിടത്ത് വായനക്കാർ വേണ്ട. 

ഭാഷയോട് ഒരാൾക്ക് ചെയ്യാൻ കഴിയുന്ന നല്ല കാര്യങ്ങളിൽ ഒന്ന് അതാണ്.
ആസ്വാദനത്തിൽ സത്യസന്ധരായിരിയ്ക്കുക.

:-)
എഴുത്തിനെ കുറിച്ചൊരു തിയറിയുണ്ട് എനിയ്ക്ക്.
വായിക്കാതിരിക്കാൻ പറ്റാത്ത എഴുത്തുകൾ എഴുതണം എന്നാണത്.

നന്ദി 

No comments:

Post a Comment