എന്റെ എന്ന് പറയാമോ എന്തിനെയെങ്കിലും എന്നറിയില്ല;
എന്റേതല്ല എന്നോ?!

 രണ്ട് പാതികൾ ചേർന്നതാണ്
'എന്റെ' എന്ന വാക്ക്,
'ഞാൻ ' എന്ന ബോധം.

അതിൽ ഒരു പാതി സ്വാർത്ഥതയുള്ള മനുഷ്യനാണ്;
മറുപാതി കൊണ്ട്  ദൈവികമായ ഒന്നിനെ അനുഭവിച്ചറിയുന്നു;

ഈ നിമിഷത്തിൽ ഞാൻ ഒരു ഉപകരണം മാത്രമാകുന്നു.
അടുത്ത നിമിഷത്തിൽ അത് മറ്റാരെങ്കിലും ആയേക്കാം എന്ന മുന്നറിയിപ്പിനെ ഹൃദയപൂർവ്വം സ്വീകരിയ്ക്കുന്നു.

അതുകൊണ്ടാണ്
'എന്റെ' എന്നും
'എന്റേതല്ല' എന്നും
ഒരേസമയം തന്നെ
എല്ലാം മാറിപ്പോകുന്നത്.

No comments:

Post a Comment