"രസതന്ത്രമല്ല; അത്  കടലും കപ്പലും പോലൊരു ബന്ധമാണ്. "
അമ്മ പതുക്കെ പറഞ്ഞു:
"പെണ്ണ് ഒരു കടലാണെന്ന് കരുതുക.. അവളിലേക്ക് ഒഴുകിച്ചേരുന്ന, അവളായ് മാറിപ്പോകുന്ന പുഴകളുണ്ടാകും. അപ്പോഴും, അവളുടെ പ്രകൃതിയുമായ് വേറിട്ട് നിൽക്കുന്ന ഒന്ന്, ഒരു കപ്പൽ പോലെ അവളിലൂടെ ഒഴുകി നടക്കും.. അതാകും അവളുടെ പുരുഷൻ! ഒരു പുഴയ്ക്കും സാധ്യമാകാത്തവണ്ണം അവളുടെ ജീവിതത്തിലൂടെ ഫ്ലോട്ട് ചെയ്യുന്നൊരു സാന്നിധ്യം.. പ്രിയവും അപ്രിയവുമായ അനേകം അലകൾ അവളിലുണ്ടാക്കുന്ന ഒന്ന് .. അതൊരു അനുഭവമാണ്.. നിന്റെ അമ്മ നിന്റെ അച്ഛനെ സ്നേഹിച്ചതും അതുപോലെയാവും.."

'വിചിത്രം തന്നെ!' ഞാൻ മനസ്സിൽ പറഞ്ഞു:
'നദി കൊണ്ടല്ല; കപ്പൽ കൊണ്ട് അടയാളപ്പെടുത്തപ്പെടുന്ന കടലുകൾ !'
യുറേക്കാ എന്നു വിളിച്ച് ഒരു ആർക്കമെഡീസും എന്റെ മനസ്സിലൂടെ നഗ്നനായ് അന്നേരം ഓടിപ്പോയില്ല.

ഞാൻ മറ്റെന്തൊക്കെയോ ഓർക്കുകയായിരുന്നു.ചിലർക്കിടയിൽ കടലാകുന്നത് സ്ത്രീയാകും. 
ചില ബന്ധങ്ങളിൽ അത് പുരുഷനും. 
രണ്ട് പേരിൽ ആരെങ്കിലും ഒരാൾ ആ അനുഭവത്തിന്റെ ആഴം അറിഞ്ഞേ മതിയാകൂ. 
ജീവിതം മുഴുവൻ കൊണ്ട് നടക്കും ആ കടൽ തന്നിലേക്ക് വന്നു ചേർന്ന ആ കപ്പലിനെ!

2 comments: