നീ പറയുന്നതത്രയും
എന്നോടാണ്
എന്നോടാണ്
എന്ന് തോന്നിക്കഴിഞ്ഞാല്‍ പിന്നെ...
നീ കലര്‍ന്ന ഞാനായി
എന്റെ യാത്ര,
നീ ഇറങ്ങിപ്പോകേണ്ട
വഴിയിലേക്കൊരു വാതില്‍ തുറക്കുന്നതു വരെ.
അപരിചിതത്വം നഗ്നത പോലെയാണ്-
നീ ഒളിപ്പിച്ച് വയ്ക്കുന്തോറും
എന്റെ ആകാംക്ഷയുടെ നെഞ്ചിടിക്കും.
ചിലപ്പോള്‍ തോന്നും
ഞാനെന്റെതന്നെയുള്ളറിയുന്നതങ്ങനെയാണെന്ന്.
പിന്നെ തിരിച്ചറിവിലെ
നഗ്നതകൊണ്ട് സ്വയം പൊള്ളിത്തുടങ്ങുകയായ്..
നീ യാത്ര പറയാതിരിക്കാന്‍
നിന്റെ ചുണ്ടിലൊരു
ചൂണ്ടുവിരല്‍ പൂട്ടായ് ഞാനുണ്ട് കൂടെ.
എന്നിട്ടും
സ്നേഹം മൂത്ത്
കൈകാലുകള്‍ മുളച്ച മനസ്സിനറിവുണ്ടോ
അതിന്റെ കടിഞ്ഞാണ്‍ സൂക്ഷിച്ചിടമേതെന്ന്...
(2010)
No comments:
Post a Comment