നിനക്ക് ഞാൻ സ്ത്രീയോ പുരുഷനോ ആയിരിക്കാം.
പുല്ലോ പുഴുവോ
കരിന്തേളോ ശലഭമോ ആകാം.

മരിച്ചുപോയ ഒരാളാകാം;
ജീവിച്ചിരിക്കുന്ന ഒരാളോ
ജീവിയ്ക്കാനറിയാത്തൊരാളോ ആയിരിക്കാം.

എപ്പോഴും കരയുന്നവളോ
നീറുന്ന മുറിവുകളോടെ ചിരിയ്ക്കുന്നവനോ ആകാം.

ഞാൻ നിനക്ക് മുഖംമൂടി അണിഞ്ഞവനോ
കിരീടമണിഞ്ഞവളോ
പടച്ചട്ടയണിഞ്ഞവനോ ആകാം.

നീ ആരായിട്ടാണോ
എന്നെ കാണാൻ ആഗ്രഹിക്കുന്നത്
അതാണ്‌ നിനക്ക് ഞാൻ.


അതാണ്‌ ഞാനെന്നല്ല!

No comments:

Post a Comment