വെയിൽ പോലെ പ്രകാശിച്ച്‌,
ഒരു രാത്രിയിൽ മേഘമായ്‌ മാഞ്ഞ്‌,
മറ്റൊരു ദേശത്ത്‌ മഴയായ്‌ പെയ്ത്‌ തോരാനുള്ള
അയാളുടെ ആഗ്രഹങ്ങളെക്കുറിച്ച്‌.


ഒരേ സമയം
അതിജീവനം
ആഗ്രഹിയ്ക്കുകയും
നിരാകരിയ്ക്കുകയും
ചെയ്യുന്നതിനെ പറ്റി.
അതിലെ വൈരുദ്ധ്യങ്ങളെ കുറിച്ച്‌;
അതല്ലാതെ മറ്റൊന്നായ്‌ മാറിപ്പോകാൻ കഴിയാത്തതിനെ കുറിച്ച്‌;
അതിൽ ആഹ്‌ളാദങ്ങൾ  കണ്ടെത്തുന്നതിനെക്കുറിച്ച്.

എന്തൊരു കഥയില്ലായ്മയാണിത്‌ എന്ന് എഴുതിവന്നപ്പോൾ എനിയ്ക്ക്‌ തന്നെ തോന്നി.

No comments:

Post a Comment