അവന്റെ സ്റ്റാറ്റസുകൾക്ക് മറുപടികൾ എഴുതിയതിനാണ് ചിലർ എന്നെ കവിയെന്ന് അടയാളപ്പെടുത്തിയത്. ഞങ്ങളുടെ പ്രണയപർവ്വത്തിൽ എനിയ്ക്കു അപ്രിയമായ ഒരേയൊരിടം അത് മാത്രമാണ്.

ഈ   ഇ-ലോകത്ത് ഞാൻ മാത്രം കവിയെല്ലെന്ന് എത്രവട്ടം എന്നോട് തന്നെ പറഞ്ഞതാണ് ഞാൻ! ഒരു പുസ്തകത്തിലും എന്നെ തുന്നിക്കെട്ടാൻ കഴിയില്ലെന്ന്! എന്നെ ചേർത്തു വയ്ക്കാൻ കഴിയുന്ന ഒരക്ഷരവും നമ്മുടെ ഭാഷയിൽ ഇല്ലെന്ന്!

ഒരു സ്റ്റാറ്റസും ഇല്ലാത്ത ജീവിതം;
അല്ലെങ്കിൽ
എല്ലാ സ്റ്റാറ്റസ്സും  ഒന്നിച്ചു വരുന്ന ജീവിതം-
അതാണെന്റെ ജീവിതത്തിന്റെ സ്റ്റാറ്റസ്!

No comments:

Post a Comment