വാതിലിന്റെ
ഒരു പുറം തീരുമാനവും
മറുപുറം വഴിയും.

യാത്രകൊണ്ട് വലുതും ചെറുതുമാകുന്ന,
സ്വയം ദൂരമെത്രയുണ്ടെന്നറിയാത്തൊരു വഴി.

യാത്ര,
കടല്‍ പോലെ വിസ്താരമേറിയത്.
മഴപോലെ ദീര്‍ഘിച്ചത്.
നിന്റെ വിരല്‍ പോലെ വഴുതി മാറുന്നത്.

വഴികാട്ടിയായത്,
കാത്തുനില്‍ക്കാന്‍ ദയവില്ലാത്ത
കടന്നുപോകാന്‍ മാത്രമറിയുന്ന
കണിശക്കാരനായ
സമയം.

No comments:

Post a Comment