"ആര് എന്ത് അയച്ചാലും, എഴുതിയാലും, പറഞ്ഞാലും നമ്മുടെ ഒരു basic instinct ഉണ്ടല്ലോ, അതിന് ചേർന്നു പോകുന്നതേ നമ്മൾ മനസ്സിലേക്ക് എടുക്കൂ. അതൊരു pron video ആണെങ്കിലും, health tips ആണെങ്കിലും, മതപ്രഭാഷണമാണെങ്കിലും, ചാനൽ ചർച്ചയാണെങ്കിലും എന്താണെങ്കിലും. 

മറ്റൊരാളിന്റെ കോമൺ സെൻസ് അളക്കാൻ സ്വയം ഒരു പരീക്ഷണവസ്തു ആകേണ്ടതുണ്ടോ? 

പണ്ട് സ്‌കൂളിൽ പോകുമ്പോൾ 'അയാൾ എന്നെ നോക്കി', 'ഒരു കണ്ണ് ഇറുക്കി കാണിച്ചു' എന്നൊക്കെ വന്ന് നീ പരാതി പറയുമ്പോൾ 'നീ അങ്ങോട്ടും നോക്കിയത് കൊണ്ടല്ലേ ഇത്രയും കണ്ടത്' എന്ന് അച്ഛൻ ചോദിക്കാറുള്ളത് ഓർമ്മയില്ലേ? അപ്രസക്തമായത് അവഗണിയ്ക്കാനാണ് ഒരു സാമൂഹ്യ ജീവി ആദ്യം പഠിക്കേണ്ടത്. "

-

അമ്മ,അരുണ,അനിയത്തി

No comments:

Post a Comment