തോന്നാറുണ്ട് ഇങ്ങനെ :
ഒരോരുത്തര്‍ക്കും ഒരോരോ നിയോഗമുണ്ട്;
ജീവിയ്ക്കാന്‍ ഒരോരോ കാരണങ്ങള്‍ :
ഈ നിമിഷം,
അല്ലെങ്കിലതിനടുത്ത നിമിഷം,
അതുമല്ലെങ്കില്‍ അതിനുമടുത്ത നിമിഷം
അതെന്താണെന്ന് തിരിച്ചറിയാനാകുമെന്ന വിശ്വാസത്തിലാണ് ജീവിയ്ക്കുന്നത്:
ചിലര്‍ക്ക് ഒരു വെളിപാടുപോലെ
ചിലര്‍ക്ക് യാതനകളിലൂടെയുള്ള ആത്മശുദ്ധീകരണത്തിലൂടെ
തന്റെ നിയോഗമിതാണെന്ന വിസ്മയമറിയാനാകുന്നു.
ആ വിസ്മയമനുഭവിയ്ക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

ഒരോരുത്തര്‍ക്കും ഒരോരോ നിയോഗമുണ്ട്;
ജീവിയ്ക്കാനും മരിയ്ക്കാനും ഒരോരോ കാരണങ്ങള്‍ .

കാത്തിരിക്കുകയാണ്, പലരേയും പോലെ - വിസ്മയങ്ങളുടെ മഹാപ്രപഞ്ചത്തിലേക്ക് എത്തിച്ചേരാന്‍!

No comments:

Post a Comment