നവോത്ഥാനകാലത്താണ് 
ദൈവത്തിന് അവന്റെ ജാതി സർട്ടിഫിക്കറ്റ് തിരിച്ചു കിട്ടിയത്.
സംവരണം വേണ്ട എന്ന് കാലുപിടിച്ചു പറഞ്ഞു നോക്കി.
സമ്മതിച്ചില്ല.
വിളിച്ച് വരുത്തി നേരെ ജോലി കൊടുത്തു.
നിരാഹാരം കിടക്കുന്ന സമരപ്പന്തലിൽ ചെന്ന് 
അരിമണിയിലെ പേരുകൾ 
വിശക്കുന്ന കുട്ടികളുടേതായി മാറ്റി എഴുതുക.